Home India ഇന്ത്യയില്‍ എല്ലായിടത്തും ഏകീകൃത ലൈസന്‍സ് കൊണ്ടുവരാൻ തീരുമാനം..

ഇന്ത്യയില്‍ എല്ലായിടത്തും ഏകീകൃത ലൈസന്‍സ് കൊണ്ടുവരാൻ തീരുമാനം..

7
0
Spread the love

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ സാരഥി പദ്ധതി സംസ്ഥാന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഡ്രൈവിംഗ് ലൈസന്‍സുകളും മാറ്റിനല്‍കും. ഇന്ത്യയില്‍ എല്ലായിടത്തും ഏകീകൃത ലൈസന്‍സ് കൊണ്ടുവരാനാണ് തീരുമാനം. മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക്ക് കാര്‍ഡുകളാക്കുന്നതായാണ് റിപ്പോര്‍ട്ട്. ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറു സുരക്ഷാ സംവിധാനങ്ങള്‍ പുതിയ കാര്‍ഡില്‍ ഉണ്ടാകും. കൂടാതെ വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കാര്‍ഡില്‍ ഉള്‍പ്പെടുത്തും. ഇളം മഞ്ഞ,പച്ച, വയലറ്റ് നിറങ്ങളിലായിരിക്കും പുതിയ കാര്‍ഡുകള്‍. സംസ്ഥാനസര്‍ക്കാറിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവ മുന്‍വശത്ത് കാണത്തക്ക രീതിയിലാകും. പിറകുവശത്താണ് ക്യു.ആര്‍ കോഡ്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. മാത്രമല്ല, ലൈസന്‍സ് നമ്ബര്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്ര എന്നിവയും കാര്‍ഡിന്റെ ഇരുവശങ്ങളിലും ഉണ്ടാകും.