Home Auto എര്‍ട്ടിഗയുടെ രണ്ടാം തലമുറ മോഡല്‍ നവംബര്‍ 21-ന് മാരുതി ഔദ്യോഗികമായി പുറത്തിറക്കും

എര്‍ട്ടിഗയുടെ രണ്ടാം തലമുറ മോഡല്‍ നവംബര്‍ 21-ന് മാരുതി ഔദ്യോഗികമായി പുറത്തിറക്കും

2
0
Spread the love

 

എര്‍ട്ടിഗയുടെ രണ്ടാം തലമുറ മോഡല്‍ നവംബര്‍ 21-ന് മാരുതി ഔദ്യോഗികമായി പുറത്തിറക്കുകയാണ്. ഇതിന് മുന്നോടിയായി വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എംപിവി ശ്രേണിയിലേക്ക് അടുത്തിടെ മഹീന്ദ്ര മരാസോ അവതരിപ്പിച്ചിതിന് പിന്നാലെയാണ് മത്സരം കടുപ്പിക്കാന്‍ പുതുതലമുറ എര്‍ട്ടിഗയെ മാരുതി രംഗത്തിറക്കുന്നത്. മികവ് കാണിക്കാന്‍ കരുത്തുറ്റ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും നിലവിലുള്ള അതേ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് പുതിയ എര്‍ട്ടിഗ ലഭ്യമാകുക. ആകെ നാല് വേരിയന്റുകളിലാണ് എര്‍ട്ടിഗ വരുന്നത്. മില്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വിപണിയിലെത്തുന്ന 2018 എര്‍ട്ടിഗ മികച്ച ഇന്ധനക്ഷമത നല്‍കുമെന്നാണ് സൂചന. പെട്രോള്‍ മാനുവലില്‍ 19.34 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 18.69 കിലോമീറ്ററും ഡീസല്‍ പതിപ്പില്‍ 25.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.