Home India ഞാൻ കട്ടെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം; വിജയ് മല്യ

ഞാൻ കട്ടെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം; വിജയ് മല്യ

1
0
Spread the love

 

ഞാൻ കട്ടെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വിജയ് മല്യ. മുഴുവൻ പണവും തിരികെ ടയ്ക്കാന്‍ തയ്യാറാണെന്നും ദയവ് ചെയ്ത് അത് സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം മല്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ ട്വീറ്റ്.

‘എന്റെ നാടുകടത്തൽ തീരുമാനവും അല്ലെങ്കിൽ ദുബായിൽ ഈയടുത്ത് നടന്ന നാടുകടത്തലും പണം തിരികെ നൽകാമെന്നുള്ള എന്റെ അറിയിപ്പും തമ്മിൽ ഏത് തരത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു എന്നെനിക്ക് മനസിലാകുന്നില്ല. പണം മോഷ്ടിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കുന്നതിനായാണ് “ദയവ് ചെയ്ത് പണം തിരികെ വാങ്ങു” എന്ന അഭ്യർത്ഥന ഞാൻ നടത്തിയത്’ മല്യ ട്വിറ്ററിൽ കുറിച്ചു..

അഗസ്റ്റാ വെസ്റ്റ്ലൻഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരാനും ബ്രിട്ടീഷ് പൗരനുമായ ക്രിസ്റ്റ്യൻ ജയിംസ് മിഷേലിനെ ദുബായ് സർക്കാർ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കഴി‍ഞ്ഞ ദിവസം മല്യയുടെ ആദ്യ ട്വീറ്റ് എത്തുന്നത്.

വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍  ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വഴങ്ങാന്‍ തയ്യാറാണെന്ന നിലപാടുമായി മല്യ രംഗത്തു വന്നത്.