Home Career@newstime നീലിറ്റില്‍ അവസരങ്ങള്‍: 67000 രൂപ തുടക്ക ശമ്പളത്തോടെ

നീലിറ്റില്‍ അവസരങ്ങള്‍: 67000 രൂപ തുടക്ക ശമ്പളത്തോടെ

2
0
Spread the love

 

ന്യൂഡല്‍ഹിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (NIELIT) സയന്റിസ്റ്റ് സി, ഡി തസ്തികകളിലായി 56 ഒഴിവുകളുണ്ട്.

1. സയന്റിസ്റ്റ് സി-42 (ജനറല്‍ 22, എസ്.സി. 6, എസ്.ടി. 3, ഒ.ബി. സി. 11)

ശമ്പളം: 67,700-2,08,700 രൂപ

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്ട്രോണിക്സ് ല്ക്ക കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ് ബിരുദം/ അസോസിയേറ്റ് മെമ്പര്‍ ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴസ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം (അസോസിയേറ്റ് മെമ്പര്‍മാര്‍ക്ക് 6 വര്‍ഷം). അല്ലെങ്കില്‍ ഫിസിക്സ്/ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സില്‍ ബിരുദാനന്തര ബിരുദവും ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ എം.സി.എ.യും ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ഡൊയാക്ക് ബി.ലെവല്‍/ IETE ഗ്രാജുവേഷനും ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: 2018 ഡിസംബര്‍ 19-ന് 35 വയസ്സ് കവിയരുത്. നിയമാനുസൃത ഇളവുകള്‍ ലഭിക്കും.

2. സയന്റിസ്റ്റ് ഡി-14 (ജനറല്‍ 8, എസ്.സി. 2, എസ്.ടി. 1, ഒ.ബി. സി. 3)

ശമ്പളം: 78,800-2,09,200 രൂപ.

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ് ബിരുദം/ അസോസിയേറ്റ് മെമ്പര്‍ ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ്, എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം (അസോസിയേറ്റ് മെമ്പര്‍മാര്‍ക്ക് 9 വര്‍ഷം). അല്ലെങ്കില്‍ ഫിസിക്സ്/ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സില്‍ ബിരുദാനന്തര ബിരുദവും ഒമ്പതുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ എം.സി. എ.യും ഒമ്പതുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ഡൊയാക്ക് ബി.ലെവല്‍/ IETE ഗ്രാജുവേഷനും ഒമ്പതുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: 2018 ഡിസംബര്‍ 19-ന് 40 വയസ്സ് കവിയരുത്. നിയമാനുസൃത ഇളവുകള്‍ ലഭിക്കും.

http://recruitment-delhi.nielit.gov.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ 19-നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.