Home India പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കേജരിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കേജരിവാൾ

3
0
Spread the love

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. മുഖ്യമന്ത്രിമാർ‌ക്ക് ആവശ്യമായ സുരക്ഷയൊരുക്കാനാകുന്നില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജി വയ്ക്കുന്നതാണ് നല്ലതെന്ന് അരവിന്ദ് കേജരിവാൾ പറഞ്ഞു. കഴിഞ്ഞ ദിവസം അജ്ഞാതനായ യുവാവ് സെക്രട്ടറിയേറ്റിനുള്ളിൽ കടന്ന് കേജരിവാളിന് നേർക്ക് മുളകുപൊടി വിതറാൻ ശ്രമം നടത്തിയിരുന്നു.

ഈ സംഭവം ഉയർത്തിക്കാട്ടിയാണ് കേജരിവാൾ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞത്. തനിക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രത്തിനാകുന്നില്ലെങ്കിൽ തന്നോട് മോദിക്ക് വിരോധമുണ്ടെന്നാകും ജനം കരുതുകയെന്നും കേജരിവാൾ പരിഹാസരൂപേണ പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് കേജരിവാൾ ഈ വിമർശനം ഉന്നയിച്ചത്.

കേജരിവാൾ എന്ന വ്യക്തിക്കു നേരെയായിരുന്നില്ല ആക്രമണമെന്നും ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും പറഞ്ഞ അദ്ദേഹം തന്നെ ആരൊക്കെയോ ലക്ഷ്യ വച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.