Home Kerala ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍: യുവതികളെ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി...

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍: യുവതികളെ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പോലീസ് തിരിച്ചയക്കുകയാണ് ചെയ്തതെന്ന് മന്ത്രി കെ.ടി. ജലീല്‍

3
0
Spread the love

 

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയെ കലാപ ഭൂമി ആക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കലാപങ്ങള്‍ക്കും പ്രതിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, നവോത്ഥാനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്ന് മന്ത്രി കെ.ടി. ജലീല്‍. പക്ഷേ ഒരിക്കല്‍ ഇത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പോലീസ് തിരിച്ചയക്കുകയാണ് ചെയ്തത്. സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതായിരിക്കും വിഷയമാവുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു