Home India അടുത്ത മൂന്നുദിവസങ്ങളിൽ ഉത്തരാഖണ്ഡിൽ തീവ്രമഴയ്ക്കു സാധ്യത

അടുത്ത മൂന്നുദിവസങ്ങളിൽ ഉത്തരാഖണ്ഡിൽ തീവ്രമഴയ്ക്കു സാധ്യത

10
0
Spread the love

ദെഹ്റാദൂൺ: അടുത്ത മൂന്നുദിവസങ്ങളിൽ ഉത്തരാഖണ്ഡിൽ തീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. എല്ലാ ജില്ലകൾക്കും ജാഗ്രതാനിർദേശം നൽകി. ഈ മാസം 14 മുതൽ ഉത്തരാഖണ്ഡിൽ കനത്ത മഴയുണ്ട്.

ദെഹ്റാദൂണിലും ഉത്തരകാശി, ഉദ്ധംസിങ് നഗർ എന്നീ ജില്ലകളിലും 24 മണിക്കൂറായി പെരുമഴയാണ്. ഉദ്ധംസിങ് നഗറിലെ ബാസ്‌പുരിൽ പലയിടങ്ങളിലും വെള്ളം കയറി. തിരക്കേറിയ ടീച്ചേഴ്സ് കോളനി, ഭേരിയ റോഡ്, രാംരാജ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറുകയാണ്. താഴ്ന്ന സ്ഥലങ്ങളിലുള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറണമെന്ന് ജില്ലാ അധികൃതർ നിർദേശം നൽകി.