Home Kerala അഭിഭാഷക കമ്മിഷനെ നിയമിച്ചു; മുത്തൂറ്റ് സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

അഭിഭാഷക കമ്മിഷനെ നിയമിച്ചു; മുത്തൂറ്റ് സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

 

കൊച്ചി: മൂത്തൂറ്റിലെ തൊഴിൽത്തർക്കം പരിഹരിക്കാൻ  അഭിഭാഷക കമ്മിഷനെ നിയോഗിച്ച് ഹൈക്കോടതിയുടെ ഇടപെടൽ.  അ‍ഡ്വക്കേറ്റ് ലിജി ജെ വടക്കേടത്തിനെയാണ്  അഭിഭാഷക  കമ്മിഷനായി നിയമിച്ചിരിക്കുന്നത്.

തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത്.

ശനിയാഴ്ച  തൊഴിലാളി യൂണിയന്‍ നേതാക്കളും മാനേജ് മെന്റ് പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.  ഉത്തരവാദിത്തമുള്ളവരെ ചർച്ചയ്ക്ക് അയയ്ക്കണമെന്നും കോടതി മുത്തൂറ്റ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്