Home India ഇനി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാര്യങ്ങൾ തീരുമാനിക്കുക പുതിയ 5 അംഗ ഭരണസമിതി ; ഇതിൽ...

ഇനി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാര്യങ്ങൾ തീരുമാനിക്കുക പുതിയ 5 അംഗ ഭരണസമിതി ; ഇതിൽ കേന്ദ്ര സർക്കാരും അംഗമാകും

 

ന്യൂഡൽഹി : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ 5 അംഗ ഭരണസമിതി വരും. സുപ്രീംകോടതിയിൽ രാജകുടുംബം നൽകിയ ഹർജിയിലെ പ്രധാന ആവശ്യമായിരുന്നു 5 അംഗ ഭരണ സമിതി. ഹർജി സുപ്രീംകോടതി അംഗീകരിച്ചതോടെ ഈ ആവശ്യവും അംഗീകരിക്കപ്പെടും. പുതിയ ഭരണ സമിതി നിലവിൽ വരുന്നതുവരെ നിലവിലുള്ള താൽക്കാലിക ഭരണസമിതി തുടരണമെന്നാണ് കോടതി നൽകിയ നിർദ്ദേശം.

പുതിയതായി രൂപീകരിക്കപ്പെടുന്ന അഞ്ച് അംഗ ഭരണ സമിതിയിൽ കേന്ദ്ര സർക്കാരും അംഗമാകും. തിരുവിതാംകൂർ രാജകുടുംബം നൽകിയ നിർദ്ദേശ പ്രകാരം ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഒരു ജഡ്ജി തലവനായി വേണം പുതിയ സമിതി രൂപീകരിക്കാൻ. രാജകുടുംബം, ക്ഷേത്രം ട്രസ്റ്റി, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ എന്നിവരാകണം സമിതിയിലെ മറ്റ് അംഗങ്ങളെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.