Home India ഇന്ത്യ–ന്യൂസീലൻഡ് ടെസ്റ്റ് ; ന്യൂസീലൻഡിലെ ആദ്യ ട്വന്റി-20 ജയം നേടാൻ ഇന്ത്യ

ഇന്ത്യ–ന്യൂസീലൻഡ് ടെസ്റ്റ് ; ന്യൂസീലൻഡിലെ ആദ്യ ട്വന്റി-20 ജയം നേടാൻ ഇന്ത്യ

5
0
Spread the love

ഓക്‌ലൻഡ്∙ രാജ്യാന്തര ക്രിക്കറ്റിൽ മന്നന്മാറിയിരുന്ന ഇന്ത്യൻ ടീമിന് കിട്ടിയ ഏറ്റവും വലിയ അടിയാണ് ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി-20യിലെ 80 റൺസിന്റെ തോൽവി. റൺ അടിസ്ഥാനത്തിൽ ട്വന്റി-20യിൽ ടീം നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്. പരമ്പരയിൽ ആദ്യമായി ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും ഇന്ത്യയെ പിന്തള്ളിയാണ് ആതിഥേയർ വിജയം നേടിയത്. ട്വന്റി-20 ഫോർമാറ്റിൽ ഇന്ത്യയ്ക്ക് ‘പിടി നൽകാത്തവർ’ എന്ന പേരും ഈ മൽസരത്തിലൂടെ കിവീസ് സ്വന്തമാക്കി.

ഓക്‌ലൻഡിൽ വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ–ന്യൂസീലൻഡ് രണ്ടാം ട്വന്റി-20 മൽസരത്തിന്റെ പ്രാധാന്യം ഇവിടെയാണ്. ക്രിക്കറ്റ് ലോകത്തിനു മുന്നിൽ നാണം കെട്ടതിന് ചുട്ട മറുപടി നൽകാനാണ് ഇന്ത്യയുടെ തീരുമാനം. മാത്രമല്ല, ന്യൂസീലൻഡിൽ ഒരു ട്വന്റി-20 മൽസരം ജയിക്കാനുള്ള ഇന്ത്യയുടെ കാത്തിരിപ്പും ഇതു നാലാം മൽസരത്തിലേക്കു നീളുകയാണ്. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ രാവിലെ 11.30 മുതലാണ് മൽസരം.