Home Current Affairs എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി

 

തിരുവനന്തപുരം : സംസ്ഥാനത്ത് എസ് എസ് എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. മാറ്റിവെച്ച പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കുമെന്നാണ് വിവരം. നേരത്തെ ഈ മാസം 26 മുതല്‍ പരീക്ഷകള്‍ നടപ്പിലാക്കാന്‍ ആയിരുന്നു തീരുമാനം . എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്ക് പുറമേ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇതില്‍ സര്‍വ്വകലാശാലകള്‍ ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

കേന്ദ്ര നിര്‍ദ്ദേശം വന്നതിന് ശേഷമാകും പരീക്ഷ തിയതികള്‍ പ്രഖ്യാപിക്കുക. നേരത്തെ ലോക്ക് ഡൗണിനെ പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നെങ്കിലും പരീക്ഷ മാറ്റില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു മുഖ്യമന്ത്രി.