Home Kerala ഒടുവില്‍ തര്‍ക്കപരിഹാരം; സികെ നാണു ജെഡിഎസ് അധ്യക്ഷന്‍

ഒടുവില്‍ തര്‍ക്കപരിഹാരം; സികെ നാണു ജെഡിഎസ് അധ്യക്ഷന്‍

 

കൊച്ചി: ഒടുവില്‍ ജെഡിഎസിലെ അധികാര വടംവലിക്ക് സമാപനം. സികെ നാണു ജെഡിഎസ് സംസ്ഥാന അധ്യക്ഷനാകും. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

അതേസമയം, മാത്യു ടി തോമസ് നിയമസഭാ കക്ഷി നേതാവാകും. കെ കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് തീരുമാനം.

അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എച്ച് ഡി ദേവഗൗഡ മുന്‍കൈയെടുത്ത് പരിഹാരം കാണുകയായിരുന്നു.