Home Kerala കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ

 

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. പ്രതിപക്ഷ ബഹിഷ്ക്കരണത്തിനിടെ നാളെ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ചടങ്ങിൽ എത്തില്ലെന്ന് അറിയിച്ചു. വിമാനത്താവളം മുതൽ മട്ടന്നൂർ വരെ ദീപാലങ്കാര പ്രഭയിൽ മുങ്ങി നിൽക്കുകയാണ്. ഇന്നും നാളെയും ഗതാഗത നിയന്ത്രണവുമുണ്ടാകും. ഭൂമി വിട്ടു നൽകിയവർ മുതൽ ഓഹരിയുടമകളെയും വിമാനത്താവളത്തിനായി പ്രയത്നിച്ചവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഇ.കെ നായനാരോടുള്ള ആദരസൂചകമായി ഭാര്യ ശാരദ ടീച്ചറടക്കമുള്ളവരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത് ഇ.കെ നായനാർ ആയിരുന്നു. രാവിലെ പത്തിനാണ് ഉദ്ഘാടനച്ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ബഹിഷ്ക്കരണം.  ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാർച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്