Home Kerala ‘കമുകിന്‍ തൈ നട്ടത് കുഴിയില്‍ മൃതദേഹം ഉണ്ടെന്നറിയാതെ’; കൊലപാതകത്തെ കുറിച്ച് പ്രതികളുടെ അച്ഛന്‍

‘കമുകിന്‍ തൈ നട്ടത് കുഴിയില്‍ മൃതദേഹം ഉണ്ടെന്നറിയാതെ’; കൊലപാതകത്തെ കുറിച്ച് പ്രതികളുടെ അച്ഛന്‍

 

തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തില്‍ പ്രതികളുടെ അച്ഛന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി രാജപ്പന്‍നായര്‍. രാഖിയുടെ മൃതദേഹം കിടന്ന കുഴിയില്‍ കമുകിന്‍ തൈ നട്ടത് താനാണെന്ന വെളിപ്പെടുത്തലാണ് അഖിലിനെ അച്ഛന്‍ രാജപ്പന്‍ നായര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ കുഴിയില്‍ മൃതദേഹം ഉണ്ടായിരുന്നെന്ന് അറില്ലില്ലായിരുന്നെന്നും രാജപ്പന്‍ നായര്‍ പറയുന്നു.

‘തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കൃഷി ആവശ്യത്തിനു വേണ്ടിയാണ് കുഴിയെടുത്തത്. ഈ കുഴിയിലാണ് 1500 രൂപ നല്‍കി വാങ്ങിയ അത്യുല്‍പാദനശേഷിയുള്ള കമുകിന്‍ തൈ നട്ടത്.’- രാജപ്പന്‍ നായര്‍ പറഞ്ഞു.

മൃതദേഹം മൂടിയ കുഴി വെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം പിതാവായ രാജപ്പന്‍ നായരും ഉണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.