Home India കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

 

ന്യൂഡല്‍ഹി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ പ്രവേശനം നഷ്ട്‌പ്പെട്ട വിദ്യാര്‍ത്ഥികള്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 2016-17 വര്‍ഷത്തില്‍ സര്‍ക്കാര്‍ അറിയാതെ പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ 180 വിദ്യാര്‍ഥികളുടെ പ്രവേശനം നടത്തിയിരുന്നു. ഇതിനെതിരെ മെഡിക്കല്‍ പ്രവേശന സമിതി ഹൈക്കോടതിയെ സമീപിക്കുകയും വിദ്യാര്‍ഥികളുടെ പ്രവേശനം ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കിയിരുന്നു.

പ്രവേശനം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിന്റെ ഇരട്ടിതുക തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇരട്ടിഫീസ് തിരിച്ചുനല്‍കാന്‍ കോളേജ് മാനേജുമെന്റുകള്‍ തയ്യാറായില്ല. ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ കോടിതി അലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.

2017-18 ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ഥികളുടെ പ്രേവശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രവേശനം മറിക്കടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്താക്കിയെങ്കിലും സുപ്രീം കോടതി ഈ ഓര്‍ഡിനന്‍സും റദ്ദാക്കിയിരുന്നു.