Home India കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു; പൊലീസ് ഉദ്യോഗസ്ഥനു വീരമൃത്യു

കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു; പൊലീസ് ഉദ്യോഗസ്ഥനു വീരമൃത്യു

 

ന്യൂഡല്‍ഹി: കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ പ്രത്യാക്രമണത്തിൽ തലയ്ക്ക് വെടിയേറ്റ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡി.എസ്.പി അമന്‍ ഠാക്കൂറാണ് മരിച്ചത്. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും രണ്ടിലധികം പേര്‍ പിടിയിലാകുകയും ചെയ്തിട്ടുണ്ട്.

മൂന്നു സൈനികരും ഒരു പ്രദേശവാസിയും ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സി.ആര്‍പി.എഫും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും(എസ്.ഒ.ജി) സംയുക്തമായാണ് കുല്‍ഗാമില്‍ ഭീകരരെ നേരിട്ടത്. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മേഖലയിലേക്ക് തിരിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ശ്മീരികളെ ഭീതിയിലാഴ്ത്തി പീഡിപ്പിക്കുന്നത് എന്തിനെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ചോദിച്ചു. കശ്മീരിനെ അസ്ഥിരപ്പെടുത്താനാണോ ശ്രമമെന്നും മുഫ്തി ട്വിറ്ററില്‍ ചോദിച്ചു. അതേസമയം, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും മരുന്നുകള്‍ അടിയന്തരമായി ശേഖരിച്ചു സൂക്ഷിക്കണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.