Home India കേന്ദ്രത്തില്‍ നിന്ന് 34 ബോട്ടുകള്‍ കൂടി: കുടിവെള്ളവുമായി മുംബൈയില്‍ നിന്ന് കപ്പല്‍

കേന്ദ്രത്തില്‍ നിന്ന് 34 ബോട്ടുകള്‍ കൂടി: കുടിവെള്ളവുമായി മുംബൈയില്‍ നിന്ന് കപ്പല്‍

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഉപകരണങ്ങളും സജ്ജീകരണങ്ങളും ഒരുക്കി. 25 മോട്ടോര്‍ ബോട്ടുകളും ഒന്‍പത് സാധാബോട്ടും അനുവദിച്ചു. ലൈഫ് ജാക്കറ്റ്, റെയിന്‍കോട്ടുകള്‍, ലൈഫ്‌ബോയ, ഗം ബൂട്ട്, 1500 ഭക്ഷണ പാക്കറ്റുകള്‍ എന്നിവയും ഇന്ന് എത്തിച്ചു.

പ്രളയബാധിത മേഖലയില്‍ കുടിവെള്ളം എത്തിക്കുന്നതിനായി മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഐ.എന്‍.എസ് ദീപക് എന്ന കപ്പല്‍ പുറപ്പെട്ടു. എട്ടു ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായാണ് കപ്പല്‍ വരുന്നത്. ഞായറാഴ്ച ഇത് കൊച്ചി തീരത്തെത്തും. സഹായ ഉപകരണങ്ങളും ഭക്ഷണങ്ങളുമായി ശനിയാഴ്ച പ്രത്യേക ട്രെയിനും കേരളത്തിലെത്തും.