Home Current Affairs കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ല ; മാഹി സ്വദേശിയുടെ പേര് ചേര്‍ക്കാതെ കേരളം; നിയമനടപടികളുമായി ബന്ധുക്കള്‍

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ല ; മാഹി സ്വദേശിയുടെ പേര് ചേര്‍ക്കാതെ കേരളം; നിയമനടപടികളുമായി ബന്ധുക്കള്‍

 

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരണമടഞ്ഞ മാഹി സ്വദേശി മെഹ്‌റൂഫിനെ പട്ടികയില്‍ ഉള്‍പ്പെടുത്താതെ കേരളത്തിന്റെ നിഷേധാത്മക നയം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് കേരള ആരോഗ്യവകുപ്പ് വീണ്ടും ലംഘിച്ചിരിക്കുന്നത്. കേരളം കയ്യൊഴിഞ്ഞതിന്റെ പേരില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് മഹ്‌റൂഫിന്റെ ബന്ധുക്കളുടെ തീരുമാനം. മഹ്‌റൂഫിന്റെ മരണം സംഭവിച്ചിട്ട് നാല്‍പ്പത് ദിവസമായി. മയ്യഴി സ്വദേശിയായതിനാല്‍ പുതുച്ചേറിയുടെ കണക്കിലാണ് വരേണ്ടത് എന്ന ന്യായമാണ് കേരളം വീണ്ടും നിരത്തുന്നത്.  മഹാരാഷ്ട്രയില്‍ നാല് മലയാളികള്‍ മരിച്ചപ്പോള്‍ അവരെ മഹാരാഷ്ട്രയുടെ പട്ടികയിലാണ് പെടുത്തിയതെന്ന കാര്യം ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.