Home Kerala കേരളത്തില്‍ എത്തിയ നടി ഭാവനയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു

കേരളത്തില്‍ എത്തിയ നടി ഭാവനയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു

 

തൃശ്ശൂര്‍ : കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ സിനിമാ നടി ഭാവനയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂരിലെ വീട്ടിലാണ് ഭാവനയെ നിരീക്ഷണത്തില്‍ ആക്കിയത്. ബംഗളൂരുവില്‍ നിന്നും എത്തിയ ഭാവനയെ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.

ബംഗളൂരുവില്‍ നിന്നും മുത്തങ്ങ അതിര്‍ത്തിവഴിയാണ് ഭാവന കേരളത്തില്‍ എത്തിയത്. അതിര്‍ത്തിവരെ ഭര്‍ത്താവിന്റെ കാറില്‍ എത്തിയ നടി സഹോദരനൊപ്പമാണ് തൃശ്ശൂരിലെ വീട്ടിലേക്ക് വന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ മുത്തങ്ങയില്‍ എത്തിയ നടിയെ ഫെലിസിറ്റേഷന്‍ സെന്ററില്‍ എത്തിച്ച് ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നടിയുടെ സ്രവസാമ്പിളുകളും ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് നടി യാത്ര തിരിച്ചത്.

ഭാവനയുടെ അപ്രതീക്ഷിതമായ വരവ് ചെക്‌പോസ്റ്റിലും ഫെലിസിറ്റേഷന്‍ സെന്ററിലും ഉള്ളവര്‍ക്ക് കൗതുകമായി. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലാണ് ഭാവന ഇപ്പോള്‍ താമസം. കന്നഡ സിനിമ മേഖലയിലാണ് ഭാവന ഇപ്പോള്‍ സജീവം.