Home Current Affairs ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ: കെ കെ ശൈലജ

ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ: കെ കെ ശൈലജ

 

കൂടുതൽ ട്രെയിനുകളും ഫ്ലൈറ്റുകളും വരുമ്പോൾ കൂടുതൽ കോവിഡ് പോസിറ്റിവ് കേസിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കർശന പരിശോധന നടത്തേണ്ടതുണ്ട്. വരുന്നവര്‍ ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ.

കോവിഡിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ പൂര്‍ണമായി കോവിഡ് നിയന്ത്രിച്ച് നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. 93 വയസ്സുള്ള ആളെ വരെ നമുക്ക് രക്ഷിക്കാനായി. എന്നാല്‍ പുറത്തുനിന്നുള്ളവരുടെ വരവോടെ മെയ് 7ന് ശേഷം 188 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം കൂടിയാല്‍ നമുക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും. ആശുപത്രി ബെഡുകള്‍ നിറഞ്ഞുകവിഞ്ഞാല്‍ ഓരോരുത്തര്‍ക്കും ശ്രദ്ധ കൊടുക്കാന്‍ കഴിയാതെ വരും. ആഭ്യന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്കും ക്വാറന്‍റൈന്‍ വേണമെന്നും മന്ത്രി പറഞ്ഞു.

പ്രായമായ വ്യക്തിയാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. നാട്ടിലേക്ക് വരുമ്പോൾ തന്നെ അവശയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.