Home Kerala ചെങ്ങന്നൂരില്‍ എത്രപേര്‍ കുടുങ്ങിയെന്നറിയില്ല : മന്ത്രി പി.തിലോത്തമന്‍

ചെങ്ങന്നൂരില്‍ എത്രപേര്‍ കുടുങ്ങിയെന്നറിയില്ല : മന്ത്രി പി.തിലോത്തമന്‍

16
0
Spread the love

ചെങ്ങന്നൂരില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായി അറിയില്ലെന്ന് മന്ത്രി പി.തിലോത്തമന്‍. വീടുകളിലും മറ്റും ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് പ്രഥമപരിഗണന നൽകുമെന്നു മന്ത്രി പറഞ്ഞു. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന് ആവശ്യപ്പെട്ടു‍. സ്ഥിതി ഗുരുതരമാണ്. പരിഭ്രാന്തി വേണ്ട. സജി ചെറിയാന്‍ പ്രകടിപ്പിച്ചത് ജനവികാരമാണെന്നും സുധാകരൻ പറഞ്ഞു. ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ചെയ്തില്ലെന്ന് പി.സി.വിഷ്ണുനാഥ് പരാതിപ്പെട്ടു.
പ്രളയത്തിൽ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരമാണ്. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു . രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്.
രക്ഷാപ്രവര്‍ത്തനം മുഴുവന്‍ സൈന്യത്ത ഏല്‍പ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സാമ്പത്തികസഹായവും വേണം. പ്രധാനമന്ത്രി ഉടന്‍ കൊച്ചിയിലെത്തും. ഇവിെട ഹെലികോപ്റ്ററില്‍ ദുരിതപ്രദേശങ്ങളായ റാന്നി, പത്തനംതിട്ട, ചാലക്കുടി,ചെങ്ങന്നൂര്‍, ആലുവ മേഖലകള്‍ സന്ദര്‍ശിക്കും.