Home India ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാവോവാദി ആക്രമണം

ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാവോവാദി ആക്രമണം

റായ്പുര്‍: ഛത്തീസ്ഗഢില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുമ്പ് തിരഞ്ഞെടുപ്പ് ബൂത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ മാവോവാദി ആക്രമണം. ആര്‍ക്കും പരിക്കില്ല. മാവോവാദി ആക്രമണങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ ദന്തേവാഡയില്‍ കതേകല്യാണ്‍ ബ്ലോക്കിലെ തുമക്പാല്‍ ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്.

പോളിങ് ബുത്ത് ലക്ഷ്യമാക്കി വന്ന സേനയെ ലക്ഷ്യമിട്ട് സ്ഥാപിച്ച രണ്ടുകിലോയോളം സ്‌ഫോടക വസ്തുക്കള്‍ അടങ്ങുന്ന ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. കോയലിബേഡയില്‍ ഞായറാഴ്ചയുണ്ടായ സമാനമായ ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.