Home Kerala ട്രാഫിക് നിയമലങ്കകാരെ കുടുക്കാൻ പുതിയ ആപ്പ് -മായി കേരള പോലീസ്

ട്രാഫിക് നിയമലങ്കകാരെ കുടുക്കാൻ പുതിയ ആപ്പ് -മായി കേരള പോലീസ്

13
0
Spread the love

 

പാലക്കാട്: ട്രാഫിക് നിയമം തെറ്റിച്ച് ഇനിയും വാഹനങ്ങൾ ചീറിപ്പായുകയാണെങ്കിൽ പോലീസ്‌ പിറകെവരില്ല; കൈ കാണിച്ച് നിർത്തുകയുമില്ല. പക്ഷേ ‘ആപ്പി’ൽ പിടിവീഴും. കേരള പോലീസിന്റെ ‘ക്രൈം ഡ്രൈവ് പോലീസ് സോഫ്റ്റ്‌വെയർ’ ഉപയോഗിച്ചാണിത്.

പോലീസുകാർക്ക് മാത്രം ഉപയോഗിക്കാനാവുന്ന സോഫ്റ്റ്‌വെയർ ഓണാക്കി, നിയമം തെറ്റിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്താൽ മതി. വാഹനം നിർമിച്ച വർഷം മുതൽ ഉടമയുടെ ഫോൺ നമ്പർ വരെ പോലീസിന്റെ കൈയിലെത്തും. പിന്നെ, സ്റ്റേഷനിലേക്ക് വിവരം കൈമാറി പിഴയടപ്പിക്കും. മൂന്നുപേർ ഒന്നിച്ച്‌ ഇരുചക്രവാഹനയാത്ര നടത്തിയാലോ ഫോണിൽ സംസാരിച്ച് യാത്ര ചെയ്താലോ കുടുങ്ങുമെന്നുറപ്പ്‌.