Home Kerala തിലകന്‍ അമ്മയുടെ ഭാഗമാണ്: മോഹന്‍ലാല്‍

തിലകന്‍ അമ്മയുടെ ഭാഗമാണ്: മോഹന്‍ലാല്‍

 

കൊച്ചി: തിലകന്‍ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാഗമാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മോഹന്‍ലാല്‍ തിലകന്‍ വിഷയത്തില്‍ പ്രതികരണം നടത്തിയത്. തിലകനെ പുറത്താക്കിയിരുന്നില്ലെന്നും സ്വയം മാറി നിന്നതാണെന്നും പറഞ്ഞ അദ്ദേഹം തിലകന്റെ സംഭാവനകളെ ആദരിക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു.

സംഘടനയുടെ ഭേദഗതി മരവിപ്പിച്ചിരിക്കുകയാണെന്നും വാര്‍ത്തസമ്മേളനത്തില്‍ മോഹന്‍ലാല്‍ വ്യക്താമാക്കി. ‘ചര്‍ച്ച പൂര്‍ത്തിയാകാത്തതു കൊണ്ടാണ് ഭരണഘടനാ ഭേദഗതി മരവിപ്പിച്ചത്. അതിനായി പ്രത്യേക ജനറല്‍ ബോഡി വിളിക്കും.’ അദ്ദേഹം പറഞ്ഞു

അമ്മയില്‍ നിന്ന പുറത്തുപോയവരുടെ വിഷയം ചര്‍ച്ചയ്ക്ക വന്നില്ലെന്നം വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. രാജിവെച്ച് പോയവര്‍ സംഘടനയിലേക്ക് തിരിച്ചുവരാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് പറഞ്ഞമോഹന്‍ലാല്‍ അപേക്ഷ നല്‍കുക എന്നതാണ് നടപടിക്രമമെന്നും കൂട്ടിച്ചേര്‍ത്തു.

രാജിവെച്ചവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ വരാമെന്ന് പറഞ്ഞ ജഗദീഷ് അതിന് അപേക്ഷ നല്‍കണമെന്നും എന്നാല്‍ അംഗത്വ ഫീസ് നല്‍കേണ്ടതില്ലെന്നും പറഞ്ഞു.