Home Kerala തോക്കുമായി മാവോയിസ്റ്റ് സംഘം മലപ്പുറത്തും

തോക്കുമായി മാവോയിസ്റ്റ് സംഘം മലപ്പുറത്തും

 

മലപ്പുറം : മാവോയിസ്റ്റ് സംഘം മലപ്പുറത്തും. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ജില്ലയിലെ വഴിക്കടവിന് സമീപമുള്ള താന്നിക്കടവിലാണ് മൂന്നംഗ സംഘമെത്തിയത്. തിങ്കളാഴ്ച രാത്രി 11ന് ആണ്  മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​ത്.  തോ​ക്കു​മാ​യെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഒ​രു മ​ണി​ക്കൂ​റോ​ളം കോ​ള​നി​യി​ൽ ത​ങ്ങി. തോക്കുമായെത്തിയ സംഘം‌ പ്രദേശവാസിയുടെ വീട്ടിൽ നിന്നും അരി വാങ്ങിയാണ് മടങ്ങിയത്. ഇവർ പോയ ഉടൻ സമീപവാസിയായ സുബൈർ എന്നയാൾ പൊലീസിനെ വിവരം അറിയിച്ചു. താന്നിക്കടവ് മേഖലയിൽ നിന്നും വനത്തിലൂടെ വയനാട്ടിലേക്ക് നിരവധി പാതകൾ ഉണ്ട്. വയനാടേക്ക് പോകും വഴി ഇവിടെ എത്തിയെന്നാണ് പൊലീസ് നിഗമനം.  സംഘത്തിലുള്ളവരെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.

ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​ക്ക​ട​വി​ന​ടു​ത്ത് മ​ഞ്ച​ക്കോ​ട്ട് വ​നി​താ മ​തി​ലി​നെ​തി​രെ മാ​വോ​യി​സ്റ്റു​ക​ൾ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രു​ന്നു. വ​നി​താ മ​തി​ൽ വ​ർ​ഗീ​യ മ​തി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മാ​യി​രു​ന്ന​വെ​ന്നും സ്ത്രീ​ക​ളെ ത​ട​യു​ന്ന ആ​ർ​എ​സ്എ​സി​ന് പ​ഴ​ഞ്ച​ൻ ചി​ന്താ​ഗ​തി​യാ​ണെ​ന്നും പോ​സ്റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.