Home Kerala നെടുങ്കണ്ടം കസ്റ്റഡി മരണം: രേഖകളില്‍ കൃത്രിമം വരുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന് കണ്ടെത്തി

നെടുങ്കണ്ടം കസ്റ്റഡി മരണം: രേഖകളില്‍ കൃത്രിമം വരുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന് കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തതെന്നും രേഖകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി

 

ഇടുക്കി: രാജ് കുമാര്‍ മര്‍ദ്ധനമേറ്റ് മരിച്ച സംഭവത്തില്‍ രേഖകളില്‍ കൃത്രിമം വരുത്തി കേസ് അട്ടിമറിക്കാന്‍ പോലീസ് നീക്കം. പന്ത്രണ്ടാം തീയ്യതി കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ 13ന് വിട്ടയച്ചെന്ന് രേഖ തിരുത്തിയതായി പ്രത്യേക അന്യേഷണ സംഘം കണ്ടെത്തി. രാജ് കുമാറിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ധനമേറ്റെന്നാണ് ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍.

രാജ് കുമാറിനെ പതിനഞ്ചാം തിയതിയാണ് കസ്റ്റഡിയിലെടുത്തതെന്ന പൊലീസിന്റെ വാദം പൊളിഞ്ഞതോടെയാണ് രേഖകളില്‍ കൃതൃമം വരുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്. രാജ് കുമാറിനെ പന്ത്രണ്ടാം തിയതിയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പതിമൂന്നിന് ജാമ്യം നല്‍കി വിട്ടയച്ചെന്ന് വരുത്താനാണ് സ്റ്റേഷനിലെ രേഖകളില്‍ കൃത്രിമം വരുത്തിയത്.

വനിത പോലീസ് ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തതെന്നും രേഖകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള സ്റ്റേഷനിലെ സിസിടി വി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇവ പരിശോധിക്കുന്നതിനായി ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ സംഘം ശേഖരിച്ചു. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പോസ്റ്റ് മോര്‍ട്ടം റിപ്പോട്ട് ഉള്‍പ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജ് കുമാറിന് കസ്റ്റഡി മര്‍ദ്ദന മേറ്റെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്. സംഭവിച്ചത് കസ്റ്റഡി മരണം തന്നെയന്നുറപ്പിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.