Home Kerala പമ്പയിൽ ശുചിത്വം ഉറപ്പിക്കാൻ ഇനി ഗ്രീന്‍ഗാർഡ്സും

പമ്പയിൽ ശുചിത്വം ഉറപ്പിക്കാൻ ഇനി ഗ്രീന്‍ഗാർഡ്സും

 

പമ്പ : പമ്പയിൽ ശുചിത്വം ഉറപ്പിക്കാൻ ഇനി ഗ്രീന്‍ഗാർഡ്സും. പ്ലാസ്റ്റിക് വിമുക്ത തീര്‍ഥാടനം ലക്ഷം സാക്ഷാത്കരിക്കാനായാണ് ശുചിത്വമിഷന്‍ ഗ്രീന്‍ഗാർ‍ഡ്സ് സന്നദ്ധ സേവകരെ പമ്പയില്‍ നിയോഗിച്ചിരിക്കുന്നത്. പ്രളയത്തിൽ തകർന്ന പമ്പാനദിയിൽ മാലിന്യ നിക്ഷേപം കൂടി ആയാൽ സ്ഥിതി ഗുരുതരമാകും. ആ സാഹചര്യത്തിലാണ് മാലിന്യത്തിനെതിരായ ബോധവത്കരണവുമായി ശുചിത്വമിഷന്റെ രംഗപ്രവേശം.

പമ്പയിലും നിലയ്ക്കലുമായാണ് ഗ്രീൻഗാർഡുകളെ നിയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് സഞ്ചിയുമായി എത്തുന്ന തീർഥാടകർക്ക് തുണിസഞ്ചി സൗജന്യമായി നൽകും. നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിനെയും ഇവർ തടയും. റാന്നി എംഎൽഎ രാജു എബ്രഹാം ആണ് ശുചിത്വ പദ്ധതി ഉദ്ഘാടനം ചെയ്തത്.