Home Kerala പാലയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം; ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം

പാലയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം; ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം

 

കോട്ടയം:പാല ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8 മണിക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ ആരംഭിക്കും. ആദ്യ ഫലസൂചന 9 മണിയോടെ അറിയാം. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് രാമപുരം പഞ്ചായത്തിലെ വോട്ടിങ് യന്ത്രങ്ങളിലെയും പിന്നാലെ മറ്റു പഞ്ചായത്തുകളിലെയും വോട്ട് എണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വിവി പാറ്റ് യന്ത്രങ്ങള്‍ തീരുമാനിക്കുക. കെ.എം മാണിയുടെ പിന്‍ഗാമിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം നിലനില്‍കെ മൂന്നു മുന്നണികളും ഒരു പോലെ പ്രതീക്ഷയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി, യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ എന്നിവരടക്കം 13 പേരാണ് ജനവിധി തേടിയത്. 71.41 ശതമാനം പോളിംഗാണ് പാലായില്‍ രേഖപ്പെടുത്തിയത്. പാലായില്‍ ആകെയുള്ള 179107 വോട്ടര്‍മാരില്‍ 127939 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ഇതില്‍ 65203 പേര്‍ പുരുഷന്‍മാരും 62736 പേര്‍ സ്ത്രീകളുമാണ്. പുരുഷന്‍മാരില്‍ 74.32 ശതമാനം പേരും സ്ത്രീകളില്‍ 68.65 ശതമാനം പേരും വോട്ടു ചെയ്തു.