Home Kerala പ്രളയ പ്രതിസന്ധി കേരളം ഒറ്റക്കെട്ടായി മറികടക്കും- എം.എം.മണി

പ്രളയ പ്രതിസന്ധി കേരളം ഒറ്റക്കെട്ടായി മറികടക്കും- എം.എം.മണി

 

ചെറുതോണി: പ്രളയത്തെതുടർന്ന് ഉണ്ടായ പ്രതിസന്ധി കേരളം ഒറ്റക്കെട്ടായി മറികടക്കുമെന്നും ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി എം.എം. മണി പറഞ്ഞു. സഹകരണ വകുപ്പിന്റെ പ്രളയബാധിതർക്കുള്ള കെയർഹോം ഭവനനിർമാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹായിക്കേണ്ടവർ കാര്യമായി സഹായിച്ചില്ല എന്നുകരുതി നാം മുന്നോട്ടുപോകാതിരിക്കില്ല. എന്നും നമ്മളെല്ലാവരും ഒറ്റക്കെട്ടായി ചുമതലകൾ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും മികച്ച രീതിയിലാണ് സംഭാവനകൾ പ്രളയ പുനർനിർമാണത്തിനായി നൽകിയത് എന്നും ഇതേവരെ അതിനുകഴിയാത്തവർ ഇനിയും മുന്നോട്ടുവരണം എന്നും മന്ത്രി പറഞ്ഞു.