Home Current Affairs പ്രാദേശികതയില്‍ നിന്നും ആഗോളതലം വരെയെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം; വിദേശ വിപണികള്‍ കീഴടക്കാനൊരുങ്ങി ഖാദി മാസ്‌കുകള്‍

പ്രാദേശികതയില്‍ നിന്നും ആഗോളതലം വരെയെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം; വിദേശ വിപണികള്‍ കീഴടക്കാനൊരുങ്ങി ഖാദി മാസ്‌കുകള്‍

 

ന്യൂഡല്‍ഹി: വ്യാപക ജനപ്രീതി നേടിയ ഖാദി മാസ്‌കുകള്‍ ആഗോള ശ്രദ്ധയിലേക്ക്. എല്ലാത്തരം നോണ്‍ മെഡിക്കല്‍, നോണ്‍ സര്‍ജിക്കല്‍ മാസ്‌കുകളുടെയും കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കുക കൂടി ചെയ്തതോടെ ഖാദി കോട്ടണ്‍, സില്‍ക് മാസ്‌കുകള്‍ വിദേശ വിപണികളില്‍ വന്‍ തരംഗമാക്കാനുള്ള സാധ്യത തേടുകയാണ് ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി).

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖാദിയുടെ ജനപ്രീതി കാര്യമായി വര്‍ധിച്ച ദുബായ്, അമേരിക്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും ഖാദി മാസ്‌കുകള്‍ വിതരണം ചെയ്യാനാണ് കെവിഐസിയുടെ പദ്ധതി. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രാദേശികതയില്‍ നിന്ന് ആഗോളതലം വരെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കെവിഐസി വിദേശ വിപണികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യന്‍ എംബസി വഴി വിദേശ രാജ്യങ്ങളില്‍ ഖാദി മാസ്‌കുകള്‍ വില്‍ക്കാനാണ് കെവിഐസി ഉദ്ദേശിക്കുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ കെവിഐസിക്ക് 8 ലക്ഷം മാസ്‌കുകളുടെ ഓര്‍ഡര്‍ ലഭിക്കുകയും 6 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വില്‍ക്കുന്നതിനു പുറമേ, ഏഴര ലക്ഷത്തിലധികം മാസ്‌കുകള്‍ ഖാദി സ്ഥാപനങ്ങള്‍ വഴി രാജ്യമെമ്പാടും ജില്ലാ ഭരണകൂടങ്ങള്‍ക്ക് സൗജന്യമായും വിതരണം ചെയ്തു.