Home India ബുലന്ദ്ശഹര്‍ കലാപം: ബിജെപി എംഎൽഎയുടെ അവകാശവാദം ചോദ്യം ചെയ്ത് ഇൻസ്പെക്ടറുടെ മകൻ

ബുലന്ദ്ശഹര്‍ കലാപം: ബിജെപി എംഎൽഎയുടെ അവകാശവാദം ചോദ്യം ചെയ്ത് ഇൻസ്പെക്ടറുടെ മകൻ

8
0
Spread the love

 

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങും സ്ഥലവാസിയായ യുവാവും സംഘർഷത്തിൽ കൊല്ലപ്പെട്ട കേസിൽ ബിജെപി എംഎൽഎയുടെ അവകാശവാദം ചോദ്യം ചെയ്ത് സുബോധിന്റെ മകൻ ശ്രേയ് സിങ് രംഗത്ത്. സുബോധ് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് ബിജെപി എംഎൽഎ ദേവന്ദർ സിങ് പറഞ്ഞത്. എന്നാൽ 7–8 മീറ്റർ ദൂരത്തു നിന്നാണ് വെടി കൊണ്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതായി ശ്രേയ് സിങ് പറഞ്ഞു. നാനൂറോളം പേർ പെട്ടെന്ന് എങ്ങനെ സംഘടിച്ചുവെന്ന് ആലോചിക്കേണ്ടതാണെന്നും ശ്രേയ് സിങ് പറഞ്ഞു.