Home India മോദി വീണ്ടും പ്രധാനമന്ത്രിയായാൽ താൻ രാജ്യം വിടുമെന്ന പ്രചരണം വ്യാജമെന്ന് ശബാന ആസ്മി

മോദി വീണ്ടും പ്രധാനമന്ത്രിയായാൽ താൻ രാജ്യം വിടുമെന്ന പ്രചരണം വ്യാജമെന്ന് ശബാന ആസ്മി

 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടു പ്രധാനമന്ത്രിയായാൽ താൻ ഇന്ത്യവിടുമെന്നുള്ള വാർത്തകൾ വ്യാജമെന്ന് ബോളിവുഡ് താരവും സാമൂഹ്യ പ്രവർത്തകയുമായ ശബാന ആസ്മി. താൻ അത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ആസ്മി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാൽ ആസ്മി ഇന്ത്യ വിടുമെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.