Home Kerala യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം

യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം

 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. 11 അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. കത്തിക്കുത്ത് നടക്കുമ്പോൾ പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന കെ.വിശ്വംഭരനെയും സ്ഥലം മാറ്റി.

യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിന് പിന്നാലെ ഉത്തരപേപ്പർ ചോർന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും ഏറെ വിവാദമായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ ശുദ്ധീകലശം നടത്തുമെന്ന് സർക്കാരും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അധ്യാപകർക്കുള്ള കൂട്ടസ്ഥലംമാറ്റം. രണ്ടര പതിറ്റാണ്ട് മുമ്പ് കേളേജിലെത്തിയ കെ വിശ്വംഭരൻ ഉൾപ്പെടെയുള്ള അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. കോളേജിലെ ജിയോളജി വിഭാഗം മേധാവിയായിരുന്ന വിശ്വംഭരനായിരുന്നു സംഘർഷസമയത്ത് പ്രിൻസിപ്പലിന്റെ ചുമതല. അഖിലിനെ കുത്തിയത് അറിഞ്ഞില്ലെന്ന പ്രിൻസിപ്പലിന്റെ പ്രതികരണം വിവാദമായിരുന്നു. ശ്രീകാര്യം കോളജ് ഓഫ് എൻജിനിയറിങ് ലേക്കാണ് വിശ്വംഭരന് സ്ഥലം മാറ്റം.

മലയാളം വിഭാഗത്തിൽ നിന്ന് മൂന്നു പേരെ സ്ഥലം മാറ്റി. കോളേജ് യൂണിയൻ ഓഫീസിൽ നിന്ന് ഉത്തരകടലാസ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നേരത്തേ മൂന്ന് അനധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ഒത്താശ ചെയ്യുന്നത് അധ്യാപകരാണെന്ന് പരാതി വ്യാപകമായിരുന്നു.