Home India രാ​ജ​സ്ഥാ​നി​ല്‍ ജ​യി​ച്ചു ​ക​യ​റി​യ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക​ൾ

രാ​ജ​സ്ഥാ​നി​ല്‍ ജ​യി​ച്ചു ​ക​യ​റി​യ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക​ൾ

9
0
Spread the love

 

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചു ​ക​യ​റി​യ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 23 ശ​ത​മാ​നം പേ​രും ഏ​തെ​ങ്കി​ലും ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​ക​ള്‍. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചു ജ​യി​ച്ച​വ​രു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മാ​ണ് സം​ഘ​ട​ന പ​രി​ശോ​ധി​ച്ച​ത്. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യു​ടെ ഭാ​ഗ​മാ​യി ഇ​വ​ര്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ നി​ന്നാ​ണ് കേ​സു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ഇ​തി​ൽ 28 പേ​രു​ടെ പേ​രി​ലു​ള്ള​ത് കൊ​ല​പാ​ത​ക​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ഗു​രു​ത​ര​മാ​യ ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ളാ​ണെ​ന്ന് പ​ഠ​ന​റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ 99 എം​എ​ൽ​എ​മാ​രി​ൽ 25 പേ​രും ഏ​തെ​ങ്കി​ലും ക്രി​മി​ന​ൽ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട​ന്ന് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ബി​ജെ​പി എം​എ​ല്‍​എ​മാ​രി​ല്‍ 12 പേ​ർ​ക്കെ​തി​രെ​യാ​ണ് ക്രി​മി​ന​ൽ കേ​സ് നി​ല​വി​ലു​ള്ള​ത്. ബി​എ​സ്പി​യു​ടെ ആ​റ് എം​എ​ൽ​എ​മാ​രി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സു​ള്ള​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.