Home India ശാരദാ ചിട്ടി തട്ടിപ്പ്‌കേസ്സ്: രാജീവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടന്‍

ശാരദാ ചിട്ടി തട്ടിപ്പ്‌കേസ്സ്: രാജീവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടന്‍

 

ന്യൂഡൽഹി:  മുൻ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ്കുമാറിനെ കണ്ടെത്താൻ സിബിഐ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിബിഐ മുൻപാകെ രണ്ടാം തവണയും ഹാജരാകാത്തതിനെ തുടർന്നാണിത്.  മുൻകൂർ ജാമ്യത്തിനുള്ള രാജീവ്കുമാറിന്റെ അപേക്ഷ സ്പെഷൽ കോടതി ഇന്നലെ പരിഗണിച്ചില്ല. തുടർന്ന് അദ്ദേഹം ബരസാത് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി.

ചൊവ്വാഴ്ച വൈകിട്ടാണ് കൊല്‍ക്കത്തയിലെ ബരാസാത് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രത്യേക കോടതി ജാമ്യാപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ജില്ലാ കോടതിയില്‍ രാജീവ്കുമാര്‍ അപേക്ഷ സമര്‍പ്പിച്ചത്. തന്റെ അധികാര പരിധിയിലുള്ള കാര്യമല്ല എന്ന് പറഞ്ഞായിരുന്നു മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ മുന്‍ പോലീസ് കമ്മീഷണറുടെ അപേക്ഷ പ്രത്യേത കോടതി ജഡ്ജി സഞ്ജീബ് താലൂക്ദാര്‍ നിരസിച്ചത്.

സിബിഐ അറസ്റ്റ് ചെയ്യാനായി ശ്രമിക്കുന്നതിനിടെയാണ് രാജീവ് കുമാര്‍ ഒളിവില്‍ പോയത്. കഴിഞ്ഞയാഴ്ച്ച അറസ്റ്റ് ഒഴിവാക്കാനുള്ള വ്യവസ്ഥകളും ഇടക്കാല സമയപരിധിയും ഹൈക്കോടതി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് സിബിഐ അറസ്റ്റിനായി നടപടിയാരംഭിച്ചത്.ചീഫ് സെക്രട്ടറിയാണ് രാജീവ്കുമാര്‍ ഒളിവിലാണെന്ന വിഷയത്തില്‍ കോടതിയില്‍ ഹാജരായി വിവരം ധരിപ്പിച്ചത്.

ഇതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഇന്നലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിക്കു പോയതു രാജീവ്കുമാറിനെ അറസ്റ്റിൽ നിന്നു രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നു ബിജെപി ആരോപിച്ചു. എന്നാൽ സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങൾ ചർച്ച ചെയ്യാനാണു മമത ഇന്നു മോദിയെ കാണുന്നതെന്നു തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.