Home Downloads ശാരീരവും ശരീരവും ഇല്ലാതാവുമ്പോൾ .

ശാരീരവും ശരീരവും ഇല്ലാതാവുമ്പോൾ .

Binji

 

വളർന്നുവരുമ്പോൾ , സ്നേഹത്തിനും കരുതലിനും ഒപ്പം ആധി കൂടി വീട്ടുകാര് പറഞ്ഞു തുടങ്ങുന്ന പല്ലവികളാണ് ,’സൂക്ഷിച്ചു പോകണേ’,’വണ്ടി നോക്കി നടക്കണേ’,’എത്തിയാൽ വിളിക്കണേ’,’വൈകും മുൻപ് എത്തണേ’,’പ്രേമിക്കരുത് ‘,’കറങ്ങാൻ ഒന്നും പോകേണ്ട’,’പുറത്തു നിന്ന് അധികം കഴിക്കല്ലേ’,’ചൂടത്ത് ഇറങ്ങി നടക്കല്ലേ’, ‘ഇരുട്ടത് തനിയെ പുറത്തു പോകരുത്’…….. അങ്ങനെ 100 കണക്കിന് പല്ലവികൾ .
ഇതൊക്കെ ആണെങ്കിലും ആവശ്യാനുസരണം രാത്രി പുറത്തിറങ്ങാനും ,ജോലി ചെയ്യാനും ,അഭിപ്രായങ്ങൾ തെറ്റോ ശെരിയോ ആയിക്കോട്ടെ ധൈര്യമായി മുഖത്ത് നോക്കി പറയുവാനും ആൺപെൺ വ്യതിയാസമില്ലാതെ ഇടപെടാനും ഒരു വിഭാഗം വളർന്നു കഴിഞ്ഞു.

അതല്ലാത്തവർ ഇപ്പോളും, വൈകി വരുന്ന പെൺകുട്ടികളെ സംശയദൃഷ്ടിയോടും ,ആൺ സൗഹൃദങ്ങളെ വിലകുറച്ചും ,ജീവിതത്തെ വെറും ജനന മരണത്തിനപ്പുറം സാമൂഹിക ചട്ടക്കൂടുകൾക് അടങ്ങി ജീവിക്കാനും, ജനസംഖ്യ കൂട്ടാനും മാത്രമായുള്ള വെറും വിലകുറഞ്ഞ ഉപാധിയായി, ജീവിതത്തെ കണ്ടു തീർക്കും.

ഇതിലും ഭീകരമായ ഒരു അവസ്ഥയിൽ എത്തി നിൽകുമ്പോൾ , അതായത് എന്റെയോ അല്ലെങ്കിൽ എനിക്ക് അറിയുന്നവരുടെയോ അല്ലാത്തവരുടെയോ ജീവന്,ശബ്ദത്തിനു,വേറെ ഒരുവന്റെ ഭ്രാന്തൻ ചിന്തയുടെ ,ആക്രമണത്തിന്റെ ചിന്ത വരയെ ആയുസൊള്ളൂ എന്നത് ആണ് .കണ്ണടച്ച് തുറക്കും മുൻപ് തീയിൽ , അസിഡിൽ , വാഹനാപകടത്തിൽ , പട്ടിണിയിൽ , കത്തിപിടിയിൽ , ഭിത്തിയിലേക് വലിച്ചെറിയപ്പെട്ടു ,ക്രൂരമായി മർദ്ധിക്കപെട്ടു,ചൂഷണം ചെയ്യപ്പെട്ടു ….അങ്ങനെ ആരും ശബ്ദമുയർത്താതെ ജീവിതം ആർക്കും വിലയില്ലാത്ത ആയി മാറുകയാണ് .

പഠനം എന്നത് ജോലി നേടാൻ ഉള്ള ഉപാധി മാത്രമായി മാറുക , സമൂഹം എന്നത് ഞാനും എൻ്റെ സ്വന്തവും മാത്രമായി മാറുക , അങ്ങനെ സങ്കടങ്ങൾ ഒരു പരിധിക്കപ്പുറം ആരെയും ബാധിക്കാത്ത ഒരു ലോകത്താണെന്നു തോന്നുന്നു ഞാനും ജീവിക്കുന്നത്.

ഇന്നിപ്പോൾ ഒരു മനുഷ്യജീവിയെ തീയിട്ടണ് കേട്ടാലോ , ഒരു കുട്ടിയെ വലിച്ചെറിഞ്ഞെന്നു കേട്ടാലോ , ആരോ ആരെയോ ഉപദ്രവിച്ചെന്നു കേട്ടാലോ എനിക്ക് ഒന്നും തോന്നാൻ പാടില്ല എന്നുള്ളതാണ് സത്യം . കാരണം എന്നെ ബാധിക്കേണ്ടത് ജാതിയാണ് മതമാണ്. സങ്കുചിതമായ ചിന്തകൾ കുത്തി നിറച്ചു ഞാൻ എൻ്റെ ലോകത്തിനെ നാല് ചുവരുകൾക് ഉള്ളിൽ അടച്ചിടേണ്ടതാണ് .

ഗർജനങ്ങളും ആക്രോശങ്ങളും മാത്രം നിരത്തി നാട് നശിപ്പിക്കുന്നവർക്കു ഇനിയും വളം വെച്ചാൽ നാളെ 4 ചുവരുകൾ ആരെയും സംരക്ഷിക്കില്ല.

അല്ല ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇത് ശീലമാണ് ,കാരണം അടങ്ങി ഒതുങ്ങി പതുങ്ങി ജീവിക്കാൻ ഞങ്ങൾ ജനനം മുതൽ കേട്ട് ശീലിച്ചതാണ് .പക്ഷെ ആണുങ്ങൾ പലർക്കും ഇത് പുതുമായാകും , ശീലമാകാൻ പാടായി പോകും .ഇതൊന്നും വിദൂരമല്ല .കാരണം സഹിഷ്ണുത എന്താണെന്നു എല്ലാവര്ക്കും അറിയില്ല എന്നത് തന്നെ.

ശബ്‌ദിച്ചവരെ നിശബ്ദമാക്കിയപോലെ തന്നെ ;ശാരീരം പണയം വെച്ചവർ പോലും ശരീരം ഇല്ലാതെ ആകുന്ന കാലം .

Binji