Home Kerala സംസ്ഥാനം ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുത്തു; ഇനിയും ആവശ്യപ്പെട്ടാൽ നൽകുമെന്ന് വി മുരളീധരൻ

സംസ്ഥാനം ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുത്തു; ഇനിയും ആവശ്യപ്പെട്ടാൽ നൽകുമെന്ന് വി മുരളീധരൻ

 

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും ഇനിയും എന്തെങ്കിലും വേണമെങ്കിൽ ആവശ്യപ്പെടേണ്ടത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. കവളപ്പാറ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയായിരുന്നു മുരളീധരൻ.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ആവശ്യപ്പെടുന്ന സഹായം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കൂടുതൽ സഹായം സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്നതാണ് രീതിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു.