Home India സൂപ്പർ കപ്പ് യോഗ്യത മത്സരത്തിൽ ബ്ലാസ്‌റ്റേഴ്സിന് തോൽവി

സൂപ്പർ കപ്പ് യോഗ്യത മത്സരത്തിൽ ബ്ലാസ്‌റ്റേഴ്സിന് തോൽവി

1
0
Spread the love

ഐഎസ്‌എല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പില്‍ യോഗ്യതാ മത്സരം പോലും കടക്കാനായില്ല. യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനോടാണ് തോറ്റത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരളം തോറ്റത്. അമര്‍ജിത്ത് കിയാം ഇരട്ട ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.