Home Kerala ‘സ്ത്രീകള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സെല്‍; വൈസ്പ്രസിഡന്റ് പദവി: പൊളിച്ചെഴുതാന്‍ ‘അമ്മ’

‘സ്ത്രീകള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സെല്‍; വൈസ്പ്രസിഡന്റ് പദവി: പൊളിച്ചെഴുതാന്‍ ‘അമ്മ’

 

കൊച്ചി: സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം നല്‍കിക്കൊണ്ട് ഭരണഘടനാ ഭേദഗതിക്കൊരുങ്ങി മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’.

സ്ത്രീകള്‍ക്കായി ആഭ്യന്തരപരാതി പരിഹാര സെല്‍ രൂപീകരിക്കുക, എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാലു സ്ത്രീകളെ ഉള്‍പ്പെടുക, വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യുക തുടങ്ങിയ ഭേദഗതികളാണ് ഭരണഘടനയില്‍ വരുത്തുന്നത്. ഭേദഗതികള്‍ ഈ മാസം 30 ന് കൊച്ചിയിൽ ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ചര്‍ച്ച ചെയ്യും.

അമ്മയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമില്ലെന്നു ചൂണ്ടിക്കാട്ടി വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രധാന ഭേദഗതികളുമായി നിലവിലെ ഭരണസമിതി രംഗത്തെത്തിയിരിക്കുന്നത്.