Home Current Affairs സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്‌നക്കും സന്ദീപിനും കൊറോണയില്ല

സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്‌നക്കും സന്ദീപിനും കൊറോണയില്ല

 

തിരുവനന്തപുരം : നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്‌നയ്ക്കും സന്ദീപിനും കൊറോണയില്ല. ഇരുവരുടെയും കൊറോണ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയി. ആലുവ ജില്ലാ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് സ്വപ്‌നയെയും സന്ദീപിനെയും കൊറോണ പരിശോധനക്ക് വിധേയമാക്കിയത്.

പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയ സഹചര്യത്തില്‍ ഇരുവരെയും കസ്റ്റഡിയില്‍
കസ്റ്റഡിയില്‍ വിടും. 10 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത സ്വപ്‌നയെയും സന്ദീപിനെയും കൊറോണ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആയാല്‍ ഇരുവരെയും കസ്റ്റഡിയില്‍ വിടുമെന്നായിരുന്നു എന്‍ഐഎ കോടതിയും വ്യക്തമാക്കിയത്.