യന്തിരൻ്റെ രണ്ടാംഭാഗം 2.0 തീയറ്ററുകളിൽ വമ്പിച്ച മുന്നേറ്റം നടത്തി കുതിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രമെന്ന റെക്കോര്‍ഡ് 580 കോടി മുടക്കിയ 2.0 ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. സമകാലിക വിഷയമാണ് ചിത്രം പങ്കുവെക്കുന്നത്. മൊബൈൽ ഫോണുകളുടെ ഉപയോഗം മൂലം പക്ഷികൾ ആവാസവ്യവസ്ഥക്ക് ഭീഷണിയാവുന്നതാണ് ചിത്രത്തിൻ്റെ കഥാതന്തു.
മൊബൈല്‍ ഫോണുകളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന പ്രധാന ഘടകം. അക്ഷയ് കുമാറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ചിത്രത്തില്‍ മൊബൈല്‍ ഫോണിന്റെ പ്രാധാന്യം വ്യക്തമായതാണ്.
ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നിരവധി ബാഗുകളിലായാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. ഓരോരുത്തരുടേയും കൈകളില്‍ ഈ ബാഗുകളുണ്ടായിരുന്നു. ഷോപ്പുകളില്‍ ഡിസ്പ്ലേ ചെയ്യുന്ന ഡമ്മി മൊബൈലുകളാണ് ഇവയില്‍ അധികവും. ഇത്തരം ഡമ്മി പീസുകള്‍ ഷോപ്പുകളില്‍ നിന്നും വിലയ്ക്ക് വാങ്ങി. ഡാമേജ് ആയതും, ഉപയോഗ ശൂന്യമായതുമായ മൊബൈല്‍ ഫോണുകള്‍ പല സ്ഥലങ്ങളില്‍ നിന്നും നിരവധി സ്റ്റോറുകളില്‍ നിന്നും ശേഖരിച്ചു. അതൊരു മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ മുത്തുരാജ് പറഞ്ഞു.