Home India 2022-ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കും; നരേന്ദ്ര മോദി

2022-ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കും; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാഷ്ട്രമാകാന്‍ ഇന്ത്യ. 2022 ലോ അതിന് മുമ്പോ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയില്‍ സ്വാതന്ത്രദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സമര്‍ഥരായ ശാസ്ത്രജ്ഞരില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

”ഇന്ന് ചെങ്കോട്ടയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ബഹിരാകാശ മേഖലയില്‍ എക്കാലവും മുന്‍പന്തിയിലാണ്. 2022 ല്‍ ഇന്ത്യ സ്വതന്ത്രയായിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കൈയ്യില്‍ ത്രിവര്‍ണ പതാകയുമായി ഒരു ഇന്ത്യക്കാരനോ ഇന്ത്യക്കാരിയോ ബഹിരാകാശത്തേക്ക് പോകും”. പ്രധാനമന്ത്രി പറഞ്ഞു.