Home Kerala RSS ഒരു സന്നദ്ധ സംഘടന; 23 വർഷത്തെ അടുപ്പമുണ്ട്: ജേക്കബ് തോമസ്

RSS ഒരു സന്നദ്ധ സംഘടന; 23 വർഷത്തെ അടുപ്പമുണ്ട്: ജേക്കബ് തോമസ്

 

തിരുവനന്തപുരം: ആർഎസ്എസ് ഒരു സന്നദ്ധ സംഘടനയാണെന്നും അവരുമായി 23 വർഷത്തെ അടുപ്പമുണ്ടെന്നും മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. 1996 ൽ ഡൽഹിയിലെ ഒരു സ്കൂളിൽ നിന്നാണ് ആർഎസ്എസുമായുള്ള ബന്ധം തുടങ്ങുന്നത്. അതൊരു രാഷ്ട്രീയ സംഘടനയല്ല. സാംസ്കാരിക സംഘടനയായ ആർഎസ്എസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എൻജിഒ ആണെന്നും  ജേക്കബ് തോമസ് വ്യക്തമാക്കി.

ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ തന്നെ കേരളത്തിലെ ചിലർക്കെങ്കിലും തൊട്ടുകൂടായ്മയാണ്.. അത് പരിഹരിക്കാനായി പ്രവർത്തിക്കുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരു വ്യക്തിയല്ല താൻ.. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തു നിൽക്കുമായിരുന്നു. പിണറായിയുമായി അടുത്ത് നിന്നാൽ സ്ഥാനമാനങ്ങൾ കിട്ടുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അത്തരത്തിൽ നിരവധി ഉദ്യോഗസ്ഥരെ അറിയാം.. മുഖ്യമന്ത്രിയുമായി തെറ്റിയിട്ടില്ലെന്നും ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജേക്കബ് തോമസ് ബിജെപിയിൽ ചേരുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ആർഎസ്എസുമായുള്ള ബന്ധം വെളിപ്പെടുത്തി അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ആർഎസ്എസ് നേതാക്കളുമായും ജേക്കബ് തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു.